പട്ടാമ്പി നഗരസഭാ കൃഷിഭവന്‍റെ സമഗ്ര നെല്‍കൃഷി വികസന പദ്ധതി പ്രകാരം രണ്ടാം വിള കൃഷിക്ക് നെല്‍വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയര്‍ പേഴ്സണ്‍ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഹസ്ന ഹനീഫ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ പി.ഷാഹുല്‍ ഹമിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിതേഷ് മോഴിക്കുന്നം, നഗരസഭ കൗണ്‍സിലര്‍മാരായ ടി.പി ഉസ്മാൻ, പി.സാദിഖ്, പി.മുഹമ്മദ് ഷഫീഖ്, കൃഷി ഓഫീസര്‍ ടി.കെ സീനത്ത്, കൃഷി ഉദ്യോഗസ്ഥരായ വിനോബ്, ആന്‍സി, രമ്യ എന്നിവർ പങ്കെടുത്തു.
നെല്‍കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സൗജന്യമായാണ് വിത്ത് വിതരണം ചെയ്യുന്നത്. കൂലി ചിലവ് സഹായമായി ഹെക്ടറിന് 17000 രൂപ നിരക്കിലും സംസ്ഥാന സര്‍ക്കാര്‍ സഹായമായി ഹെക്ടറിന് 5500 രൂപ നിരക്കിലും സഹായം അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ വച്ച് തന്നെ പരശീലനം നല്‍കുന്ന ഫാം ഫീല്‍ഡ് സ്കൂള്‍ പദ്ധതിയും നഗരസഭാ കൃഷി ഭവന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. കര്‍ഷകര്‍ കൊയ്ത്ത് പൂര്‍ത്തിയാക്കുന്നതോടു കൂടി സപ്ലൈക്കോ വഴിയും വിത്ത് ഗ്രാമം പദ്ധതി വഴിയും സംഭരണം കാര്യക്ഷമമായി നടത്തുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.
നെല്‍കൃഷി നാശം വരുത്തുന്ന കാട്ടു പന്നികളെ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇപ്രകാരമുള്ള സമഗ്ര നടപടികളിലൂടെ നെല്‍കൃഷി ലാഭകരമാക്കി നഗരസഭാ പരിധിയിലെ സമഗ്ര നെല്‍കൃഷി വികസനമാണ് നഗരസഭ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്‌സൻ പറഞ്ഞു.
