
കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂൾ ലിറ്ററേച്ചർ ക്ലബ്ബ്, റെഡ്‌റോസ് പബ്ലിഷിംഗ് ഹൗസുമായി ചേർന്ന് നടത്തുന്ന പുസ്തക മേള ആരംഭിച്ചു. എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. കെ.സി വിപിൻ മേള ഉദ്ഘാടനം ചെയ്തു സംസാരിച്ചു, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ്, എച്ച്&സി ബുക്സ്, മാൻകൈൻഡ് ലിറ്ററേച്ചർ, റെഡ്‌റോസ് പബ്ലിഷിംഗ് ഹൗസ് തുടങ്ങിയ മലയാളത്തിലെയും ഇംഗ്ലീഷിലേയും പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ രണ്ടാം ദിനമായ വെള്ളിയാഴ്ച്ച രക്ഷിതാക്കൾക്കും നാട്ടുകാർക്കും സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം തടയാനും, കുട്ടികളുടെ കണ്ണിനെ അപകടകരമായി ബാധിക്കുന്ന സ്‌ക്രീൻ ടൈമിംഗ് പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ട്, കുട്ടികളിൽ വായനശീലം വളർത്താനുള്ള നിരവധി പ്രോജക്ടുകളുടെ ഭാഗമായാണ് 'സൈടെക് ബുക് ഫെയർ' എന്ന ലേബലിൽ പുസ്തക മേള സംഘടിപ്പിക്കുന്നത്.