Editorial
കേരളത്തിൽ യുഡിഎഫ് സർക്കാർ നിലവിൽ വന്നതിനുശേഷം രൂക്ഷമായ വൈദ്യുതി നിയന്ത്രണമാണ് സംസ്ഥാനം അനുഭവിക്കുന്നത്. മുൻ വർഷങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാനുള്ള മുൻകരുതലുകളും ജാഗ്രതകളും സ്വീകരിച്ചിരുന്നുവെങ്കിൽ നിലവിൽ വൈദ്യുതി നിയന്ത്രിച്ചു കൊണ്ടുതന്നെ ക്ഷാമം നികത്താനാണ് വൈദ്യുതി ബോർഡിന്റെയും യുഡിഎഫ് സർക്കാരിന്റെ തീരുമാനം. 'ഞങ്ങൾക്കെല്ലാം വ്യക്തമായ പ്ലാൻ ഉണ്ടെന്ന് ' പറഞ്ഞു ജനങ്ങളെ ആകൃഷ്ടരാക്കി ഭരണത്തിലേക്ക് വന്ന വി.ഡി സതീശൻ സർക്കാറിന് തെല്ലും പ്ലാൻ ഇല്ല എന്ന വസ്തുതയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ വിരൽചുണ്ടുന്നത്.
സൗരോർജ്ജ പദ്ധതികൾ ഉൾപ്പെടെ നിരവധി വൈദ്യുത്പാദന പദ്ധതികൾ നിഷ്ക്രിയമായി പാതിവഴിയിൽ നിൽക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കാനും മറ്റു പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിലയിരുത്തൽ. ഇത്തരം വൈദ്യുതി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുമ്പോഴും വൈദ്യുതി ചാർജിൽ ഇളവുകളോ മറ്റ് ആനുകൂല്യങ്ങളോ ഉപഭോക്താവിന് നൽകാത്തതിലൂടെ പൂർണ്ണമായ അധികാര നിർവിനിയോഗമാണ് നിലവിലെ വൈദ്യുതി നിയന്ത്രണത്തിലൂടെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഭാവി കേരളത്തെക്കുറിച്ച് ഏറെ വാചാലനാകുന്ന മുഖ്യമന്ത്രി വി ഡി സതീശന് അതിപ്രധാനമായ വൈദ്യുതി സംവിധാനത്തെ കുറിച്ച് ചിന്തിക്കാനും വാചാലനാകാനും മുതിരാത്തത് തൽസ്ഥിതി ഇനിയും ഏറെനാൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പാണ്. കേരളത്തെ ഏറ്റവും വലിയ പോർട്ട് സിറ്റിയും ഏവിയേഷൻ സിറ്റിയും മറ്റുമൊക്കെ പറയുന്നതിനു മുമ്പ് അടിസ്ഥാന വിഭവമായ വൈദ്യുതി അഭാവം പരിഹരിക്കാൻ മാർഗ്ഗങ്ങൾ തേടൽ അനിവാര്യമാണ്.
