ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു

കുമരനെല്ലൂർ: മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത മയക്കുമരുന്ന് കടത്തിനുമെതിരായ അന്താരാഷ്ട്ര ദിനം പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ വിപുലമായി ആചരിച്ചു. സ്‌കൂൾ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ സുഹൈൽ അഹ്‌മദ്‌ നിർവ്വഹിച്ചു. 

വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഡോക്യുമെന്ററി നിർമ്മാണം, ബോധവൽക്കരണ ക്യാമ്പയിൻ, ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സദസ്സ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിമുക്തി ക്ലബ്ബ് കോഡിനേറ്റർ രമ്യ എ. മയക്കുമരുന്ന് വിരുദ്ധ ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ജയന്തി എം, വിദ്യാർത്ഥി പ്രതിനിധികളായ ഹഫ ഷാനവാസ്, ഫാത്തിമ നർഗ്ഗീസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം