കനത്ത വേനൽച്ചൂടിൽ വലയുന്ന വഴിയാത്രക്കാർക്ക് തണലായി കേരള മീഡീയാപേഴ്സൺ സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി ദാഹജല വിതരണം നടത്തി. പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കെ.എം.പി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൂറ്റനാട് സെന്ററിൽ വ്യാഴാഴ്ച ഉച്ചക്ക് ദാഹജലവിതരണം പരിപാടി സംഘടിപ്പിച്ചത്.
സെന്ററിലെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ യാത്രക്കാർ, കാൽനട യാത്രക്കാർ, ബസ് ജീവനക്കാർ, തൊഴിലാളികൾ, ബസ്സ് യാത്രക്കാർ എന്നിവർക്കായി അര ലിറ്റർ വീതമുള്ള മൂന്നൂറിലധികം കുപ്പിവെള്ളം വിതരണം ചെയ്തു. യാത്രക്കാർക്ക് ഒരോ കുപ്പിവെള്ളവും വേനൽച്ചൂടിൽ ഒരാശ്വാസമായി മാറി. മാധ്യമ പ്രവർത്തകരുടെ നന്മ പ്രവർത്തനത്തിന് യാത്രക്കാർ അഭിനന്ദനം അറിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി.എം. അലി, ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇസ്മായിൽ പെരുമണ്ണൂർ, വി. രഘുകുമാർ, എസ്.എം. അൻവർ എന്നിവർ ചേർന്ന് നിർവഹിച്ചു. മേഖല രക്ഷാധികാരികളായ വീരാവുണ്ണി മുള്ളത്ത്, ഉമാശങ്കർ എഴുമങ്ങാട്, മേഖല ജോയിന്റ് സെക്രട്ടറി മധു കൂറ്റനാട്, മേഖല വൈസ് പ്രസിഡന്റുമാരായ ശിവപ്രസാദ്, ഷിബിൻ കോക്കാട്, മെമ്പർമാരായ ബാബു ആനക്കര, സി.വി. മുസ്തഫ , ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.സി. ഗീവർ ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
