ലോക ഭൗമദിനം സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ചു


ചാലിശ്ശേരി: കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22 ലോക ഭൗമദിനത്തിന്റെ ഭാഗമായി ചാലിശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ച ഭൗമ ദിനാഘോഷം -2026 ന്റെ സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ബാബു ജോർജ്ജ് നിർവ്വഹിച്ചു.

പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കോളേജ് ചെയർമാൻ കല്ലായിൽ സെയ്തു ഹാജി മുഖ്യ സന്ദേശം നൽകി.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് വൃക്ഷ തൈ കൈമാറ്റം നടത്തി.

റോയൽ ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ:മീര.കെ.പൈനാടത്ത്,ജനറൽ സെക്രട്ടറി പി.എം.സാബിർ,ട്രഷറർ അബൂബക്കർ ഹാജി,ആർ.ഡി.സി.സ്ഥാപക ചെയർമാൻ പി.വി.മുഹമ്മദ് മൗലവി,മുൻ ചെയർമാൻമാരായ ഇസ്മായിൽ കുഞ്ഞു ഹാജി,വി.വി.കെ.മൊയ്തീൻ,കോളേജ് യൂണിയൻ ചെയർപേഴ്സൺ പ്രിയംവദ രാജീവ്,ഓഫീസ് സൂപ്രണ്ട് എ.എ.സുഹറ,എച്ച്.ആർ.അബ്‌ദുൾ സമദ് എന്നിവർ സംസാരിച്ചു.ഭൗമദിന ക്വിസ് നടത്തുകയും, വിജയികൾക്ക് വൃക്ഷത്തൈകൾ സമ്മാനമായി നൽകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം