സ്പോട്ട് ഫിറ്റ് കുമരനല്ലൂരിൽ പറവകൾക്കായി കുടിനീര് പദ്ധതി ആരംഭിച്ചു

വേനൽക്കാലത്തെ കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സഹജീവികളോടുള്ള കാരുണ്യവും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധവും ഉയർത്തിപ്പിടിച്ച് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പറവകൾക്കായുള്ള കുടിനീര് പദ്ധതിക്ക് തുടക്കമായി. പക്ഷികൾക്ക് വേനൽച്ചൂടിൽ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളിൽ കുടിനീര് പാത്രങ്ങൾ സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

പദ്ധതിയുടെ ഉദ്ഘാടനം മുതിർന്ന സ്പോട്ട് ഫിറ്റ് അംഗം കെ. കെ. അബ്ദുൽ ഖദർ ഹാജി നിർവഹിച്ചു. ചടങ്ങിൽ സി. എം. അലി മാസ്റ്റർ, ഷാഹുൽ ഹമീദ്, സ്പോട്ട് മോണിംഗ് ഫിറ്റ് പരിശീലകരായ ഡോ. വി. കെ. അബ്ദുൽ അസീസ്, ജംഷീദ് കളയാടത്ത് എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു.

പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ല സന്ദേശം പകരുന്നതോടൊപ്പം പുതിയ തലമുറയിൽ സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്താൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം