
കൂറ്റനാട് : മുസ്‌ലിം സമൂഹത്തിൻ്റെ നാനോന്മുഖ മുന്നേറ്റത്തിന് നായകത്വം വഹിക്കുന്ന സമസ്തയുടെ നൂറാം വാർഷികാഘോഷം സമസ്ത സെൻ്റിനറിയുടെ പ്രചരണ ഭാഗമായി ഡിവിഷൻ കേന്ദ്രങ്ങളിൽ SSF സംഘടിപ്പിക്കുന്ന ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് തൃത്താല ഡിവിഷനിൽ കൂറ്റനാട് കെഎം ഓഡിറ്റോറിയത്തിൽ നടന്നു.
സോൺ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. SSF ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദലി ഖുതുബി ആക്ടിവിറ്റിക്ക് നേതൃത്വം നൽകി. സോൺ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കരീം സഖാഫി ,എസ് വൈ എസ് സോൺ നേതാക്കളായ സൈനുദ്ദീൻ ഒതളൂർ, ഗഫൂർ കൂറ്റനാട് വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു. സമസ്ത സെൻ്റിനറി ഭാഗമായി രൂപീകരിച്ച ഇസ്സ കോഡ് അംഗങ്ങൾ അണിനിരന്ന വിദ്യാർത്ഥി റാലിയോടെ കോൺഫറൻസ് സമാപിച്ചു.
സോൺ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി കബീർ അഹ്സനി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡിവിഷൻ നേതാക്കളായ ഉനൈസ് അദനി, റിയാസ് ബാഖവി, ജുനൈദ് സഖാഫി, മുബഷിർ നൂറാനി, ഉവൈസ് അങ്ങാടി, ഉവൈസ് അദനി, സുഹൈൽ അൽഹസനി റാലിക്ക് നേതൃത്വം നൽകി.