സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 110 രൂപ താഴ്ന്ന് 14,075 രൂപയായി. ഒരു പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,565 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,005 രൂപ, 9 കാരറ്റിന് ഗ്രാമിന് 45 രൂപ താഴ്ന്ന് 5,810 രൂപ എന്നിങ്ങനെയാണ് വില. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4706 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണം. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം