കേരളാ സ്റ്റേറ്റ് എക്സ്-സർവീസസ് ലീഗ് തൃത്താല ബ്ലോക്ക് വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും


കേരളാ സ്റ്റേറ്റ് എക്സ്‑സർവീസസ് ലീഗ് (KSESL) തൃത്താല ബ്ലോക്കിന്റെ വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും 2026 ഫെബ്രുവരി 22-ന് ഞായറാഴ്ച രാവിലെ 9.30-ന് ചാലിശ്ശേരി വിമുക്തഭട ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കേണൽ സുകുമാരൻ എം (YSM) റിട്ട. പതാക വന്ദനം നടത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. മഹിളാ വിംഗിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

സെക്രട്ടറി കെ.എം. രാമദാസ് കഴിഞ്ഞ ജനറൽ ബോഡിക്കുശേഷം അന്തരിച്ച അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. അധ്യക്ഷന്റെ ഉപക്രമത്തിനുശേഷം ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംല വീരാൻകുട്ടി ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കേണൽ സുകുമാരൻ (YSM) റിട്ട. മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി കെ.എം. രാമദാസ് ബ്ലോക്കിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മഹിളാ വിംഗ് സെക്രട്ടറി സാവിത്രി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രമേഷ് മേനോൻ മാതൃസംഘടനയുടെ വരവ്-ചെലവ് കണക്കും, മഹിളാ വിംഗ് ട്രഷറർ ലക്ഷ്മി മഹിളാ വിംഗിന്റെ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ചാലിശ്ശേരി എട്ടാം വാർഡ് അംഗം പ്രകാശൻ ആശംസകൾ അറിയിച്ചു.

യോഗത്തിൽ KSESL തൃത്താല ബ്ലോക്കിലെ സീനിയർ അംഗങ്ങളെയും, ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ച KSESL അംഗം കമാണ്ടർ ടി.എം. സുധീഷ് (റിട്ട.) യെയും, ഇന്ത്യയിലെ ആദ്യ AI റോബോ നായ നിർമ്മിച്ച പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും അംഗമായ വി. അച്ചുതൻ നായരുടെ പേരക്കുട്ടിയുമായ വിഘ്നേഷ് എന്നിവരെയും ആദരിച്ചു. നിലവിൽ സൈന്യത്തിൽ സേവനം ചെയ്യുന്ന ജവാൻമാരുടെ മാതാപിതാക്കളായ ബ്ലോക്ക് അംഗങ്ങൾക്കും പ്രത്യേക ആദരം നൽകി.

അഥിതി ജിജിൽ, ശ്രീമയി പി.എം., ആർദ്ര, രഘുനന്ദന ശ്രീദേവി, അവന്തിക, ശ്രീല വിജയൻ, ശ്യാമളവല്ലി, സജീവ്, രമേഷ്, ലക്ഷ്മി, രാഖി കൃഷ്ണ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ സമാപിച്ച യോഗം ഉച്ചഭക്ഷണത്തോടെ അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം