കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം


കുന്നംകുളം: ഞായറാഴ്ച രാത്രി കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. രാത്രി ഏകദേശം 10.15ഓടെയാണ് സംഭവം.

കുന്നംകുളം നഗരത്തിൽ വെച്ച് മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസിന് പുറകിൽ കോഴിക്കോട് – തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളിലുമുണ്ടായിരുന്ന യാത്രക്കാരിലാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേത്തുടർന്ന് വാഹന ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം