പട്ടാമ്പി ടൗൺ റോഡ് നവീകരണം: ഇന്ന് രാത്രി മുതൽ ഗതാഗത നിരോധനം

നിള ഹോസ്പിറ്റല്‍ - ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മേലേ പട്ടാമ്പി സിഗനല്‍ ജംഗ്ഷന്‍ മുതല്‍ നിള ഹോസ്പിറ്റല്‍ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 18) രാത്രി ഒന്‍പത് മുതല്‍ രാവിലെ ഒന്‍പത് വരെ ഗതാഗതം നിരോധിച്ചു.

പാലക്കാട് ഭാഗത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്നും തിരിഞ്ഞ് ഷോര്‍ണൂര്‍ ആറങ്ങോട്ടുകര വഴി പോകേണ്ടതാണ്. ചെറുപ്പുളശ്ശേരി ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ നെല്ലായ കൃഷ്ണപ്പടി വഴി ഷൊര്‍ണൂരില്‍ എത്തി ആറങ്ങോട്ടുകര വഴി യാത്ര തുടരണം. പള്ളിപ്പുറം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുതുതല ജംഗ്ഷനില്‍ നിന്നും ശങ്കരമംഗലം വഴി മേലെ പട്ടാമ്പി ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.

പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തൃത്താല കൊപ്പത്ത് നിന്നും മുതുതല പള്ളിപ്പുറം റൂട്ടില്‍ കൊടിക്കുന്ന് ക്ഷേത്രം പരിസരത്ത് നിന്നും വെള്ളിയാങ്കല്ല് കോസ് വേ വഴി തൃത്താല ഗുരുവായൂര്‍ റൂട്ടില്‍ യാത്ര തുടരേണ്ടതാണെന്ന് കെ ആര്‍ എഫ് ബി പി എം യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0466 2960090.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം