കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന

സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വര്‍ധന. പുതിയ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. രാവിലെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,405 രൂപയും പവന് 1,07,240 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 45 രൂപ കൂടി ഗ്രാമിന് 11,020 രൂപയിലും പവന് 88160 രൂപയിലുമെത്തി. രൂപയുടെ മൂല്യത്തിലെ ഇടിവ്, പലിശനിരക്കിലെ മാറ്റം, വിപണിയിലെ ആശങ്കകള്‍, ഡിജിറ്റല്‍ സ്വര്‍ണ ഇടപാടിലെ വ്യത്യാസം ഇവയെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാവുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം