എസ് ഐ ആര്‍: പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് സമ്മതിച്ച് കേന്ദ്രം



ന്യൂഡല്‍ഹി | തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ് ഐ ആര്‍)ത്തില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂര്‍ സമയം ചര്‍ച്ചക്കായി നീക്കിവെക്കാനാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. എസ് ഐ ആറില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുകയും സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന പേരിലല്ല, തിരഞ്ഞെടുപ്പ് പരിഷ്‌കാരമെന്ന പേരിലാണ് ചര്‍ച്ച നടത്തുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബുധനാഴ്ച ചര്‍ച്ചക്ക് മറുപടി നല്‍കും. എന്നാല്‍, ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും.

എസ് ഐ ആറുമായി ബന്ധപ്പെട്ട കഠിന ജോലി നിമിത്തം 28 ബി എല്‍ ഒമാര്‍ മരിച്ച സാഹചര്യമുണ്ടായിട്ടും എസ് ഐ ആര്‍ തുടരുന്ന സ്ഥിതിയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആക്ഷേപമുന്നയിച്ചിരുന്നു.

1 അഭിപ്രായങ്ങള്‍

  1. SIR ജോലി ഭാരം മൂലം ഇതിനകം 30 ഇൽ പരം BLO മാർ രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ ആയി ആല്മഹത്യ ചെയ്തു വല്ലോ. ഇത്രയൊക്കെ പേർ ആല്മഹത്യ ചെയ്തിട്ടും കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറക്കുന്നില്ല എന്നത് ദുഃഖകരം തന്നെ. കുറെ കൂടി സമയ സമയം അനുവദിക്കണം കൊടുത്തു കുറ്റമറ്റതാക്കി SIR പ്രവർത്തനങ്ങളിൽ

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം