കറുകപുത്തൂരിൽ യുവാവിനെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ


തിരുമിറ്റക്കോട്: കറുകപുത്തൂരിൽ നടന്ന വിളക്കുത്സവ ദിനത്തിൽ യുവാവിനെ മർദിച്ച കേസിലെ പ്രതിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കറുകപുത്തൂർ സ്വദേശിയായ ഷാജഹാൻ (35) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കറുകപുത്തൂരിലെ ദേശവിളക്ക് കാണാൻ പോയി മടങ്ങി വരുന്ന വീട്ടുകാരെ കാത്തുനിൽക്കുകയായിരുന്ന ഞാങ്ങാട്ടിരി സ്വദേശിയെയാണ് വാക്കേറ്റത്തിനിടെ ഷാജഹാൻ മർദ്ദിച്ചത്. പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രദേശം വിട്ട് ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.

മുൻപും വിവിധ കേസുകളിൽ ഷാജഹാൻ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം