കൂറ്റനാട് കോടനാട് പ്രദേശത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന അനാഥ അഗതി വിദ്യാ കേന്ദ്രമായ സിദ്ദീഖുൽ അക്ബർ ബനാത്ത് യതീം ഖാന മുപ്പത്തി രണ്ടാം വാർഷികം ആഘോഷിക്കുന്നതിന് ഒരുക്കം തുടങ്ങി.
മൂന്ന് നാൾ നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി മത പ്രഭാഷണം, ദിക്റ് ദുആ മജ്ലിസ്, ഖുത്തുബിയത്ത് വാർഷികം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 5ന് വെള്ളി വൈകീട്ട് 4 മണിക്ക് തട്ടത്താഴത്ത് ബക്കർ ഹാജി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന മൗലിദ് സദസ്സിന് സയ്യിദ് സുബൈർ തങ്ങൾ കറുകപുത്തൂർ നേതൃത്വം നൽകും. രാത്രി 6.30ന് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ വല്ലപ്പുഴ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോക്ടർ ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിർവഹിക്കും. സമ്മേളന ഉപഹാരമായ "നിലാവ്" മാഗസിൻ സയ്യിദ് എസ്.എം.കെ തങ്ങൾ തണ്ണീർക്കോട് മജീദ് ഹാജി പട്ടിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്യും.
6ന് ശനി രാത്രി 6.30ന് ജി.എം സ്വലാഹുദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. റൂഹേബയാൻ ഉസ്താദ് നിസാമുദ്ദീൻ അസ്ഹരി കുമ്മനം, മത പ്രഭാഷണം നിർവഹിക്കും. ഡിസംബർ 7 ഞായർ രാവിലെ 9.30ന് ഫാളില ഫളീല പഠനം പൂർത്തിയാക്കിയ 52 യുവ പണ്ഡിതകൾക്ക് സനദ് ദാനം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. അൻവർ മുഹയിദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. പ്രാർത്ഥനാ സദസിന് സമസ്ത മുശാവറ അംഗം ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ നേതൃത്വം നൽകും. അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി സനദ് ദാന പ്രഭാഷണം നിർവഹിക്കും.
ഹൈദറലി ശിഹാബ് തങ്ങൾ സ്മാരക നാലാമത് ഫള്ല അവാർഡ് ടി.എസ് കുഞ്ഞയമു ഹാജി കോടനാടിന് ഹമീദലി ശിഹാബ് തങ്ങൾ നൽകും. ഫാളിലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശാക്കിറ ഹന്ന പി.കെ എടച്ചലത്തിന് ടി.എം മൊയ്തുണ്ണി മാസ്റ്റർ സ്മാരക അവാർഡും ഫളീലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന സി ആനക്കരക്ക്, എം.വി ഉണ്ണി ഹാജി സ്മാരക അവാർഡും നൽകും.
