
ചെറുതുരുത്തി: പുതുശ്ശേരി പുതുപ്പാടത്ത് ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. പുതുപ്പാടത്ത് വെച്ച് എതിർദിശയിൽ നിന്ന് വന്ന കാർ കല്ലായിൽ ട്രാൻസ്പോർട്ടിന്റെ ബസുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ ഡ്രൈവറായ വരവട്ടൂർ തരളങ്ങാട്ട് വീട്ടിൽ അസീസ് (60) എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടർ ഷാജിക്കും ഏതാനും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.