കൂറ്റനാട് : ജീവിതത്തിന്റെ മികച്ച കാലഘട്ടം സർക്കാരിനായി സമർപ്പിച്ച സർക്കാർ ജീവനക്കാരുടെ ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ അനുവദിക്കണമെന്നും, കാലാനുസൃതമായി നടപ്പാക്കേണ്ട പെൻഷൻ വർധന വേഗത്തിൽ നടപ്പാക്കണമെന്നും കെ.എസ്.എസ്.പി.എ ആവശ്യപ്പെട്ടു. പെൻഷൻകാർക്കും ശമ്പളക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ മെഡിസെപ്പ് പദ്ധതി ക്രമീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ഭാഗമായി കൂറ്റനാട് സബ്‌ട്രഷറി മുൻവശത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തൃത്താല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധജ്വാല പാലക്കാട് ഡി.സി.സി സെക്രട്ടറി കെ. ബാബു നാസർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് പി. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഒ.പി. ഉണ്ണി മേനോൻ മുഖ്യപ്രഭാഷണം നടത്തി.
വി.കെ. ഉണ്ണിക്കൃഷ്ണൻ, കെ. മൂസക്കുട്ടി, മുരളി മൂത്താട്ട്, വി.എ. ശ്രീനിവാസൻ, കെ.സി. രാജഗോപാലൻ, യു. വിജയകൃഷ്ണൻ, വി.ടി. ഉണ്ണികൃഷ്ണൻ, എ.എം. ഹംസ, പ്രമീള ചാത്തയിൽ, സി. അബീദലി, എം. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.
