
തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി കൊട്ടേക്കാട് ഉന്നതിയിലെ പട്ടികജാതി വിഭാഗം നിവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. കൊട്ടേക്കാട് പട്ടികജാതി വിഭാഗക്കാരുടെ ഉന്നതിയിലെ അവശേഷിച്ച പത്ത് കുടുംബങ്ങളും ഭൂമിയുടെ അവകാശികളായി. 'കിട്ടില്ലെന്ന് കരുതിയ ഞങ്ങളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്, ' ഇവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
പാരമ്പര്യമായി കൊട്ടേക്കാട് ഉന്നതിയിലെ സ്ഥിര താമസക്കാരാണെങ്കിലും ഭൂമി സംബന്ധിച്ച് ഒരു രേഖയും ഇവര്‍ക്കില്ല. ഇക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല മണ്ഡലത്തിലെ എം എല്‍ എ യുമായ എം ബി രാജേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനു ശേഷം പ്രത്യേക ടീമിനെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കാനൊരുങ്ങി. തുടര്‍ന്ന്
മന്ത്രിമാരായ എം ബി രാജേഷിന്റെയും, കെ രാജന്റെയും ഇടപെടലിലൂടെ കൊട്ടേക്കാട് ഉന്നതി നിവാസികള്‍ക്ക് പട്ടയം ലഭ്യമായി തുടങ്ങി. അതിന്റെ തുടര്‍ച്ചയായാണ് ജില്ലാ തല പട്ടയമേളയില്‍ പത്ത് കുടുംബങ്ങള്‍ക്കും ഒരു ക്ഷേത്രം ട്രസ്റ്റിനും പട്ടയമായത്.തങ്ങളുടെ ദീര്‍ഘ കാലത്തെ ആവശ്യം നിറവേറിയതിന്റെ സന്തോഷത്തിലാണ് ഉന്നതി നിവാസികള്‍.