കുമരനല്ലൂർ സ്കൂളിന് പുതിയ പേര് — ‘അക്കിത്തം എം. ടി. മെമ്മോറിയൽ സ്കൂൾ’


കേരളത്തിന്റെ സാഹിത്യലോകത്തിന് അഭിമാനമായി, കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി മുതൽ ‘അക്കിത്തം-എം. ടി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുമരനല്ലൂർ’ എന്ന പേരിൽ അറിയപ്പെടും.ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതോടെ വർഷങ്ങളായി നാട്ടുകാരും പൂർവ വിദ്യാർത്ഥികളും കാത്തിരുന്ന ആഗ്രഹം സഫലമായി.

രാജ്യത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം നേടിയ സാഹിത്യപുരുഷന്മാരായ അക്കിത്തം അച്യുതൻ നമ്പൂതിരിയും എം. ടി. വാസുദേവൻ നായരും പഠനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് കുമരനല്ലൂർ സ്കൂൾ. ഈ അപൂർവമായ ചരിത്രഗൗരവം മുൻനിർത്തിയാണ് പുനർനാമകരണ ആവശ്യവുമായി നാട്ടുകാർ മുന്നോട്ടുവന്നത്.

സാഹിത്യപ്രേമികളും പൂർവ വിദ്യാർത്ഥി സംഘടനകളും കലാ-സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട പ്രചാരണത്തിനൊടുവിലാണ് ഈ മാറ്റം യാഥാർത്ഥ്യമായത്. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസ വകുപ്പിനും ഭരണകൂടത്തിനും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം