കുമ്പിടിയിൽ അപകടകാരിയായ പെരുതേനീച്ചക്കൂട് നീക്കം ചെയ്തു


കുമ്പിടി പന്നിയൂർ അമ്പലത്തിന് സമീപത്തെ പറമ്പിൽ തെങ്ങിന് മുകളിൽ വന്ന് കൂടിയ പെരുതേനീച്ചക്കൂട് പരിസരവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ച കൂട് ഇളകി വലിയപറമ്പിൽ ബിലാൽ എന്നയാൾക്ക് തേനീച്ച കുത്തേറ്റിരുന്നു. അബോധാവസ്ഥയായ ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

പന്നിയൂർ അമ്പലത്തിലേക്ക് വരുന്ന ഭക്തർക്കും സമീപവാസികൾക്കും ഭീഷണിയായതിനെ തുടർന്ന് നാട്ടുകാർ പ്രശസ്ത പാമ്പുപിടുത്തക്കാരനും തേനീച്ചക്കൂട് നീക്കം ചെയ്യുന്നതിൽ പരിചയസമ്പന്നനുമായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അബ്ബാസ് സ്ഥലത്തെത്തി ഏകദേശം 25 അടിയോളം ഉയരമുള്ള തെങ്ങിൽ കയറി, ഒരു മീറ്ററോളം നീളമുള്ള പെരുതേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം