
ആറങ്ങോട്ടുകര മേലെ തലശ്ശേരി ജുമാ മസ്ജിദിനടുത്തുള്ള അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ചിറ്റണ്ടയിലെ വർക്ക്‌ഷോപ്പിൽ അപകടം ഉണ്ടായത്. റിപ്പയർ ചെയ്യുകയായിരുന്ന കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപ്പൊരി പടർന്നതും സമീപത്തുണ്ടായിരുന്ന പെട്രോൾ കുപ്പിയിൽ തീപിടിച്ചതുമാണ് വലിയ തീപിടിത്തത്തിന് കാരണമായത്. ഉടൻ തീ വ്യാപിച്ച് വർക്ക്‌ഷോപ്പ് മുഴുവൻ പുകയും തീയും നിറഞ്ഞ നിലയിലായി.
90 ശതമാനത്തിലധികം പൊള്ളലേറ്റ ഫാരിസിനെ ഗുരുതരാവസ്ഥയിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ ജീവൻ പൊഴിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മേലെ തലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ 😭😭
മറുപടിഇല്ലാതാക്കൂ