തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ ഒന്ന് മുതല്‍


തദ്ദേശ തിരഞ്ഞെടുപ്പ് 2025-ന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ കൈമാറും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട് ആര്‍.ഡി.ഒ ഓഫീസില്‍ നിന്നും ഡിസംബര്‍ മൂന്നിന് പാലക്കാട് താലൂക്ക് ഓഫീസില്‍ നിന്നുമാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കുക.

ഡിസംബര്‍ ഒന്നിന്ന് രാവിലെ 9.30-ന് ചിറ്റൂര്‍ നഗരസഭ, 10 മണിക്ക് ഒറ്റപ്പാലം നഗരസഭ, 10.30 ന് പട്ടാമ്പി നഗരസഭ, 11 മണിക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, 12 മണിക്ക് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, 12.30 ന് ഷൊര്‍ണൂര്‍ നഗരസഭ, രണ്ട് മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മണിക്ക് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്, നാല് മണിക്ക് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും ഡിസംബര്‍ രണ്ടിന് രാവിലെ 9.30 ന് പാലക്കാട് നഗരസഭ, 10 മണിക്ക് ചെര്‍പ്പുളശ്ശേരി നഗരസഭ, 10.30 ന് മണ്ണാര്‍ക്കാട് നഗരസഭ, 11 മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, 12 മണിക്ക് നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, രണ്ടു മണിക്ക് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മണിക്ക് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും  

ഡിസംബര്‍ മൂന്നിന് രാവിലെ 9.30 ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്, 11 മണിക്ക് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്, 12 മണിക്ക് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, രണ്ടു മണിക്ക് മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യും.

വോട്ടിങ് യന്ത്രങ്ങള്‍ കൈപ്പറ്റുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, അനുവദിക്കപ്പെട്ട വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വാഹനവും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ കൃത്യസമയത്ത് വിതരണ കേന്ദ്രത്തില്‍ എത്തിച്ച് മെഷീനുകള്‍ ഏറ്റെടുക്കേണ്ടതാണെന്ന് വോട്ടിങ് മെഷീന്‍ ചാര്‍ജ് ഓഫീസര്‍ കൂടിയായ പാലക്കാട് പി.എ.ആര്‍ (ഇറിഗേഷന്‍) സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം