പട്ടിത്തറ പഞ്ചായത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ സ്വന്തം ചിലവിൽ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പാടം: തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവയുടെ സ്വന്തം ചിലവിൽ നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന പട്ടിത്തറ പഞ്ചായത്തിലെ ചുടുവായൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി. ‘എന്റെ സ്വപ്നം, നാടിന്റെ വഴി’ എന്ന സന്ദേശവുമായി പൂർത്തിയാക്കിയ 130 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഈ റോഡ് 2025 നവംബർ 3 തിങ്കളാഴ്ച വൈകിട്ട് 3.30ന് മുൻ ഡി.സി.സി. പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മാളിയേക്കൽ ബാവ ഈ അവസരത്തിൽ പറഞ്ഞു: “സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ഈ നിമിഷം എന്റേത് മാത്രമല്ല, മുഴുവൻ നാട്ടുകാരുടേതാണ്. ഏറെക്കാലത്തെ അവരുടെ ആവിശ്യം പൂർത്തിയാക്കാൻ കഴിഞ്ഞത് എനിക്ക് അതിയായ സന്തോഷം നൽകുന്നു.”

ചടങ്ങിൽ ഒ.കെ. ഫാറൂഖ്, വി. അബ്ദുള്ളകുട്ടി, വി. ഷംസു, മാനു വട്ടുള്ളി, സൈദ് മുഹമ്മദ്, മുഹമ്മദ് മനോജ്, ഹക്ക് വട്ടുള്ളി, മജീദ് മാഷ്, അസീസ്, സിദ്ധീഖ്, എ.എം. യൂസുഫ്, മുസ്തഫ, പി.പി. മനു, രാമകൃഷ്ണൻ, റസാക്ക്, ഹംസു, മുഹമ്മദ് കുട്ടി, അബിക ശ്രീധരൻ, മറിയ ഹനീഫ, സുലൈമാൻ പി.പി., സൈനുദ്ധീൻ, റഷീദ് സി.പി., മുഹമ്മദ് സുന്ദരൻ തുടങ്ങിയ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം വികസനത്തിൻ്റെ പുതിയ വഴിതുറക്കുന്ന പദ്ധതിയായി ഈ റോഡിനെ പങ്കെടുത്തവർ വിശേഷിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം