പാലക്കാട് ചിറ്റൂരിൽ ഇരട്ട സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

ചിറ്റൂർ ഗവ.ബോയ്സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമൻ (14), ലക്ഷ്‌മണൻ (14) എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്. ഇരുവർക്കും നീന്തൽ അറിയില്ലെന്നാണ് പറയപ്പെടുന്നത്.

ശനിയാഴ്ച വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവ ക്ഷേത്രത്തിൽ പോയ ശേഷം ഇരുവരേയും കാണാതായിരുന്നു. തുടർന്ന് കുളത്തിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മ‌ണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. അതിനു ശേഷം നടത്തിയ തെരച്ചിലിൽ രാമൻ്റെ മൃതദേഹവും കണ്ടെത്തി.

നീന്തൽ അറിയില്ലാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിലകപ്പെട്ടതാണെന്നാണ് സൂചന. മൃതശരീരങ്ങൾ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം