സി.പി.എം–ബി.ജെ.പി രഹസ്യ ധാരണയുടെ ഭാഗമാണ് എസ്.ഐ.ആർ - വി.ടി. ബൽറാം

 

കൂറ്റനാട്: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ നടപ്പാക്കപ്പെടുന്നത് സി.പി.എം.യും ബി.ജെ.പി.യും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആരോപിച്ചു.

കൂറ്റനാട് രാജീവ് ഭവനിൽ നടന്ന യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ എം.എൽ.എ. കൂടിയായ വി.ടി. ബൽറാം. തെരഞ്ഞെടുപ്പ് മുന്നോടിയായി ജനങ്ങളെ വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണ് സി.പി.എം.യും ബി.ജെ.പി.യും കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ പറഞ്ഞു, “പിണറായി വിജയനും നരേന്ദ്രമോഡിയുമാണ് ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ നാടകം കളിക്കുന്നത്” എന്നും.യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ. സലാം, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ എസ്.എം.കെ. തങ്ങൾ, ട്രഷറർ, ഡി.സി.സി. വൈസ് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്തലി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. ബാബുനാസർ, പി.വി. മുഹമ്മദാലി, പി. മാധവദാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് കോഴിക്കര, കെ. വിനോദ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി. അസീസ്, ട്രഷറർ ടി.കെ. ചാക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം