ഇൻസ്റ്റാഗ്രാമിലൂടെ ചീത്ത വിളിച്ചു; ദേശമംഗലത്ത് വിദ്യാർഥിക്ക് ആൾക്കൂട്ടമർദനം

ദേശമംഗലത്ത് വിദ്യാർത്ഥിക്ക് ആൾക്കൂട്ടമർദനം. ദേശമംഗലം സ്വദേശി ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദിച്ചത്. ജസീമിനെ മർദിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് വിദ്യാർത്ഥിയെ മർദിച്ചത്. ജസീമിനെ പുറകിൽ നിന്ന് ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചതിനാലാണ് പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന് തന്നെ മർദിച്ചതെന്ന് ജസീം 24-നോട് പറഞ്ഞു.സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കണ്ടാൽ അറിയാവുന്ന 13 പേരെ ആദ്യഘട്ടത്തിൽ പ്രതിചേർത്ത് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം