
മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് അനുജനെ ജ്യേഷ്ഠൻ കുത്തിക്കുന്നു. പൂക്കോട്ടൂർ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം. പൂക്കോട്ടൂർ പള്ളിമുക്ക് സ്വദേശി അമീർ സുഹൈൽ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠൻ ജുനൈദ് (28) ആണ് കുത്തിയത്.
കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ യാത്രചെയ്ത് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം.