
ആനക്കര വാർഡ് 12 (പുറമതിൽശേരി)യിൽ യുഡിഎഫിന് എതിരെ വിമത സ്ഥാനാർത്ഥിയായി അബ്ദുൽ മജീദ് (ബാവ) മത്സരിക്കുന്നു. നിലവിലെ ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ. മുഹമ്മദ്‌റിന്റെ സഹോദരനുമാണ് അബ്ദുൽ മജീദ്.
പ്രസിഡന്റ് പദം പങ്കിടൽ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയ കെ. മുഹമ്മദിനെ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിപ്പിക്കാത്തതിനും പാർട്ടിയിൽ തിരിച്ചടിക്കാത്തതിനും പ്രതിഷേധിച്ചാണ് അബ്ദുൽ മജീദ് വാർഡ് 12-ൽ വിമത സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുക്കൽ വിഷയത്തിൽ ചർച്ച ചെയ്യാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ വിമതന്റെ രംഗപ്രവേശനം യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്. ഇതേസമയം ആഭ്യന്തര തർക്കം വാർഡ് പിടിച്ചെടുക്കാനുള്ള അവസരമായി എൽഡിഎഫ് നോക്കിക്കാണുന്നുണ്ട്.