കപ്പൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു


കപ്പൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കപ്പൂർ ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഓരോ വാർഡിലേക്കുമുള്ള ശക്തമായ മത്സരത്തിനാണ് യു.ഡി.എഫ് ഒരുക്കം പൂർത്തിയായത്.

പഞ്ചായത്തിന്റെ വിവിധ വിഭാഗങ്ങളെയും സാമൂഹിക മേഖലയെയും പ്രതിനിധീകരിക്കുന്ന രീതിയിലാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ളതായും യു.ഡി.എഫ് പ്രവർത്തകർ അറിയിച്ചു.

വാർഡ് തിരിച്ചുള്ള സ്ഥാനാർഥികൾ

1. സ്മിത

2. സരസ്വതി കെ.പി.

3. സജിത

4. നസീമ മുഹമ്മദാലി

5. മുഹമ്മദ്ക്കുട്ടി

6. ഷീബ ചന്ദ്രൻ

7. അഷ്‌റഫ്

8. ആമിനക്കുട്ടി

9. ഷെരീഫ് അന്നിക്കര

10. ഫാത്തിമ വി.പി.

11. ഷിഹാബ് കൊള്ളാനൂർ

12. നസീമ നാസർ

13. റഹീന ടീച്ചർ

14. സിംജേഷ്

15. സതി ജയറാം

16. എം.വി. അലി

17. രാജീവ് പാറയിൽ

18. അമീൻ മാസ്റ്റർ

19. സ്മിത പ്രസാദ്

20. റഷീദ് ചുള്ളിയത്ത്

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം