സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,455 രൂപ യാണ് വില. അതേസമയം 24 കാരറ്റിന്‍റെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,497 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,373 രൂപയാണ് വില.

സ്വര്‍ണവില വീണ്ടും വര്‍ധനവിൻ്റെ പാതയിലാണ്. ഇത്തവണ ലക്ഷത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷം എത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില പിന്നീട് താഴെക്ക് പോകുന്നതാണ് കണ്ടത്. തുടർന്ന് പവന് 90,000ത്തിനും 89,000ത്തിനും ഇടയില്‍ നിലയുറപ്പിച്ചു. നവംബർ ആദ്യവാരത്തിന് പിന്നാലെ വിലയില്‍ ഉയർച്ച താഴ്ചകളാണ് കണ്ടത്. പിന്നീട് വീണ്ടും ഉയർന്നെങ്കിലും ഇപ്പോള്‍ വില വീണ്ടും താഴേക്ക് വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം