എസ്.ഡി.പി.ഐ തൃത്താല മണ്ഡലം പ്രവർത്തക കൺവെൻഷനും ഒന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

.
കൂറ്റനാട്:"അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്" എന്ന പ്രമേയവുമായി എസ്ഡിപിഐ തൃത്താല നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും ഒന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കപ്പൂർ, പട്ടിത്തറ, തിരുമറ്റക്കോട് പഞ്ചായത്തുകളിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പട്ടാമ്പി, ജില്ലാ കമ്മിറ്റി അംഗം അലി പട്ടാമ്പി എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ വി.വി സ്വാഗതവും ട്രഷറർ മുസ്തഫ ആലൂർ നന്ദിയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം