പാലക്കാട് ജില്ലയിൽ വോട്ടർമാരുടെ എണ്ണം 24 ലക്ഷമായി

പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടികപ്രകാരം ജില്ലയിൽ ആകെ 24,33,379 വോട്ടർമാരാണ് ഉള്ളത്. സ്ത്രീകൾ 12,81,800 പേരും, പുരുഷന്മാർ 11,51,556 പേരും, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട 23 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ 87 പ്രവാസി വോട്ടർമാരും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബർ 25-നുള്ള പ്രാഥമിക പട്ടികയിൽ 24,11,963 പേരാണ് ഉണ്ടായിരുന്നത്. പുതുതായി 21,416 പേർ ഉൾപ്പെട്ടതോടെയാണ് വോട്ടർമാരുടെ എണ്ണം വർധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 23,39,217 പേരായിരുന്നു വോട്ടർമാർ. ഇത്തവണത്തെ അന്തിമ വോട്ടർപ്പട്ടികയിൽ 94,162 പേരുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം