
പട്ടാമ്പി: നാലാമത് നാഷണൽ ലെവൽ വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പ് ഡിസംബർ 27, 28 തിയ്യതികളിൽ പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്നു. മത്സരത്തിന് വേണ്ട ഒരുക്കങ്ങൾ വ്യാപകമായി ആരംഭിച്ചു.
കേരള വുഷു കുങ് ഫു ഓർഗനൈസേഷൻ പ്രസിഡന്റ് സുധീർ അധ്യക്ഷത വഹിച്ച സംഘാടക സമിതി യോഗം ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. വുഷു കുങ് ഫു ഓർഗനൈസെഷൻ കേരളയുടെ മേൽനോട്ടത്തിലാണ് പട്ടാമ്പിയിലെ YSK Academy ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള 30-ൽ കൂടുതൽ അക്കാദമികളിൽ നിന്നായി 400-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ചാമ്പ്യൻഷിപ്പ് ഡയറക്ടർ ഷിഫു ഷബീർ ബാബു അറിയിച്ചു.