ചാലിശ്ശേരി-പട്ടാമ്പി പാതയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. സർവ്വേ നടപടികൾ ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണെന്നും ഉടൻതന്നെ നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുമെന്നും അധികൃതർ തൃത്താല ന്യൂസിനോട് പറഞ്ഞു.
നവീകരണത്തിന്റെ ഭാഗമായി പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ നിർദ്ദേശം നൽകി.
ചാലിശ്ശേരി തണത്തറ പാലം മുതല്‍ പട്ടാമ്പി തൃത്താല റോഡ് ജംഗ്ഷന്‍ വരെയുള്ള 14 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നവീകരിക്കുന്നത്. റോഡിന്റെ വീതിക്കുറവും വളവ് തിരിവുകളും കാരണം പാതയില്‍ അപകടങ്ങള്‍ പതിവായിരുന്നു. മന്ത്രി എം.ബി. രാജേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്‌സ് [ആര്‍കെഐ] ല്‍ നിന്നും 63.79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. കെ എസ് ടി പി യ്ക്കാണ് (കേരള സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് പ്രൊജക്ട് ) നിര്‍വ്വഹണ ചുമതല.
