
പള്ളിപ്പുറം: ഫാമിലി ഹെൽത്ത് സെൻററിന്റെ പ്രവേശന കവാടത്തിന്റെയും മതിലിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പി. എം. സക്കറിയ നിർവഹിച്ചു. വൈസ് പ്രസിഡൻറ് നിഷിത ദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി. ഹസ്സൻ, വാർഡ് മെമ്പർ എ. കെ. എം. അലി, മെഡിക്കൽ ഓഫീസർ ഡോ. സിദ്ദീഖ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, പ്ലാൻ റിസോഴ്സ് പേഴ്സൺ രാമദാസ്, ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.