
പെരുമ്പിലാവ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് അബ്ദുൽ വാഹിദ്–ഷഹീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആബിദാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിന് അനക്കം ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടുംബം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.