എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

എടപ്പാള്‍: സംസ്ഥാന പാതയിലെ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറിയ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ടനകം വിദ്യാപീഠം യുപി സ്കൂളിന് സമീപം താമസിക്കുന്ന വിജയൻ (58) ആണ് മരിച്ചത്.

ബസ്സിനടിയിൽ കുടുങ്ങിക്കിടന്ന കുട്ടന്‍ എന്നയാളെ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാൾ ആശുപത്രിയിലെത്തിച്ചത്. മോഹനൻ, വിദ്യാപീഠം സ്കൂളിലെ ഒരു വിദ്യാർഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സാണ് ഇന്ന് വൈകുന്നേരം നാല് മണിക്ക് അപകടത്തില്‍പ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം