തിരുമിറ്റക്കോട്: പാലക്കാട് റവന്യൂ ജില്ലാ സ്‌കൂൾ കായികോത്സവം 14,15,16ന് ചാത്തനൂർ സിന്തറ്റിക് ട്രാക്കിൽ നടക്കും. ഇന്നു രാവി ലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂ ട്ടി ഡയറക്ടർ ടി.എ. സലീന ബീ.വി പതാകയുയർത്തും. ഷൊർണൂർ എംഎൽഎ പി. മമ്മിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ.വി.പി. റ ജീന അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികൾ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. 16ന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷത വഹിക്കും.
മൂന്നു ദിവസങ്ങളിലായി ജില്ലയിലെ മൂവായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ലോഗോ പ്രകാശനം പ്രചാരണ കമ്മിറ്റി ചെയർപേഴ്‌സൺ പി.ഷീബ ഒറ്റപ്പാലം വിദ്യാഭ്യസ ഓഫീസർ സി ജു തോമസിനു നൽകി പ്രകാശനം ചെയ്തു. ലോഗോ രൂപകല്‌പന ചെ lയ്‌തത് ആലത്തൂർ ഉപജില്ലാ എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ടി.പി. സന്തോഷ് കുമാറാണ്.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹറ ചെയർപേഴ്സണും പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.എ സലീന ബീ.വി ജനറൽ കൺവീനറും ഒറ്റപ്പാലം വി ദ്യാഭ്യാസ ജില്ലാ ഓഫീസർ സിജു തോമസ് ട്രഷററുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
വാർത്താസമ്മേളനത്തിൽ ഡിഇഒ സിജു തോമസ്, തൃത്താ ല എഇഒ കെ. പ്രസാദ്, കായികാ ധ്യാപകപ്രതിനിധി കെ. കൃഷ്ണ ൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർപേ ഴ്‌സൺ പി. ഷീബ, കൺവീനർ പി.എസ്. വിനിത് എന്നിവർ പ ങ്കെടുത്തു.
