
തൃത്താല: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശികകൾ മുഴുവൻ വിതരണം ചെയ്യണമെന്നും കെ.എസ്.എസ്.പി.എ ആനക്കര മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കെ.വി. അച്യുതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.പി. ഉണ്ണിമാനോൻ, വി.കെ. ഉണ്ണികൃഷ്ണൻ, കെ. മൂസക്കുട്ടി, രാജൻ പുന്നുള്ളി, മോഹൻകുമാർ, ജ്യോതി മേനോൻ, എം.പി. സതീഷ്, ജയദേവൻ, മൊയ്തീൻകുട്ടി, ഉഷ കുമ്പിടി എന്നിവർ സംസാരിച്ചു.
യോഗത്തിന് കെ.വി. വാസുദേവൻ സ്വാഗതവും ശശീന്ദ്രൻ കെ നന്ദിയും പറഞ്ഞു.പുതിയ ഭരണസമിതിയായി ജയദേവൻ (പ്രസിഡന്റ്), എം.പി. സതീഷ് (സെക്രട്ടറി), ശശീന്ദ്രൻ കെ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.