ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ സ്പോർട്സ് കാർണിവലിന് ഉജ്ജ്വല തുടക്കം


ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ രണ്ട് മാസം നീണ്ടുനിൽക്കുന്ന സ്പോർട്സ് കാർണിവൽ ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ ആവേശോജ്ജ്വലമായി ആരംഭിച്ചു. ഉദ്ഘാടന ഭാഗമായി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

നാട്ടിൽ നിന്നും സന്ദർശനത്തിനെത്തിയ ജനാബ് കെ.വി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക-സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും ഉജ്ജ്വല ഉദാഹരണങ്ങളാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് ഷമീർ ടി.കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ എ.വി. അബ്ദുൽ ജലീൽ, ട്രഷറർ മുനീർ സുലൈമാൻ, അഡ്വൈസറി ബോർഡ് അംഗം കെ.വി. അബ്ദുൽ ബഷീർ, സ്പോർട്സ് കോ-ഓർഡിനേറ്റർ അഷ്‌റഫ് പി.എ. നാസർ എന്നിവർ സംസാരിച്ചു.

കായിക പ്രവർത്തനങ്ങൾക്ക് ഉണർവ്വേകിയ ടൂർണമെന്റിൽ ഇരുപതിലധികം കളിക്കാർ പങ്കെടുത്തു. ഷമീർ പി.വി. - സിറാജ് ടീം ഒന്നാം സ്ഥാനം നേടി. ഫഹദ് - ആശിഖ് ടീം രണ്ടാം സ്ഥാനവും, നാസർ പി.എ. - ഫൈസൽ ടീം മൂന്നാം സ്ഥാനവും നേടി.കുട്ടികളുടെ വിഭാഗത്തിൽ നിഖിത്, അയ്ദിൻ, നാതിഖ് ഷമീർ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.ഷമീർ അബൂബക്കർ, വി.പി. സക്കീർ, ഷൗക്കത്ത്, ഷിഹാബ്, കെ.വി. സലിം, മുനീർ എം.എ., ബുക്കാർ, അഫ്സൽ കരീം, പ്രഗിൻ, ഷാജി എ.വി. തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം