ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം സമാപിച്ചു

കവുക്കോട് പുഷ്പൻ നഗറിൽ ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം നടത്തി. സമ്മേളനം ഡി വൈ എഫ് ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗായത്രി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പ്രവീൺ അധ്യക്ഷത വഹിച്ചു.

ചാലിശ്ശേരി ലോക്കൽ സെക്രട്ടറി കെ.ആർ. വിജയമ്മ, സിപിഐ(എം) തൃത്താല ഏരിയ കമ്മിറ്റി അംഗം ടി.എം. കുഞ്ഞുകുട്ടൻ, സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം ആനി വിനു, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻറ് കെ.എ. പ്രയാണൻ, ബ്ലോക്ക് ജോ. സെക്രട്ടറി വി.എസ്. ശിവാസ് എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ മേഖല ഭാരവാഹികളായി പ്രവീൺ (പ്രസിഡന്റ്), സുധീഷ്കുമാർ (സെക്രട്ടറി), ഷാൻ വിനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം