പട്ടാമ്പി മുതുതല കൊടുമുണ്ടയിൽ വീടും കാറും കത്തിച്ചു; പ്രതി ആത്മഹത്യ ശ്രമിച്ചു, കടം കിട്ടാനുണ്ടെന്ന നോട്ടീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു

മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും വീടിനും തീയിട്ട് മധ്യവയസ്കൻ. എറണാകുളം സ്വദേശിയായ പ്രേം ദാസ് എന്നയാളാണ് തീയിട്ടത്. പട്ടാമ്പി സ്വദേശിയായ ഇബ്രാഹിം എന്നയാളുടെ വീടിനും വാഹനങ്ങൾക്കുമാണ് തീയിട്ടത്. വീടിന് തീയിട്ട ശേഷം ജീവനൊടുക്കാനായി ഇയാൾ സ്വന്തം ശരീരത്തിൽ മുറിവുകളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇബ്രാഹിം ഒരു ലക്ഷം രൂപ കൊടുക്കാനുള്ളതായി പറയുന്ന ഒരു നോട്ടീസും വീടിന് മുന്നിൽ നിന്നും കണ്ടെടുത്തു. എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും , മാന്യനാണെങ്കിൽ പണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. സൗദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് കാർ വിറ്റ വകയിലാണ് 1 ലക്ഷം രൂപ നൽകാനുള്ളത്. ഘട്ടം ഘട്ടമായി നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട്പണം നൽകാതെ മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.

1 അഭിപ്രായങ്ങള്‍

  1. പറ്റിച്ച് നടക്കുന്നവന് ഇതൊരു നഷ്‌ടമല്ല . പറ്റിക്കപ്പെട്ടവന് കാശും പോയി ജീവനും പോയേക്കാം കേസ്സും ബാക്കി

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം