ആറങ്ങോട്ടുകര തലശ്ശേരിയിൽ ലോറി കലുങ്കിൽ ഇടിച്ച് അപകടം

 

ചെറുതുരുത്തി പൊന്നാനി സംസ്ഥാനപാതയിൽ ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകര പഴയ സത്യം ടാക്കീസ് പരിസരത്ത് ഇന്ന് കാലത്ത് 7 മണിയോടെ ലോറി മറിയുകയായിരുന്നു. ചെറുതുരുത്തി ഭാഗത്ത് നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാലിയായ ലോറിയാണ് റോഡിൽ മറിഞ്ഞത്. അപകടത്തിൽ ആളപായമോ പരിക്കുകളോ ഇല്ല.

റോഡിൻറെ സൈഡിലുള്ള പിഡബ്ല്യുഡി കൺവെർട്ട് ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവം സമയം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. നാല് മണിക്കൂറിലേറെ തടസ്സപ്പെട്ട ഗതാഗതം നാട്ടുകാരുടെ സഹകരണത്താൽ സംഭവസ്ഥലത്തു നിന്നും ക്രൈൻ ഉപയോഗിച്ച് വാഹനം എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

സംഭവസ്ഥലത്തു നിന്നും 200 മീറ്റർ മാറി ഇന്നലെ രാത്രി 10. 30 ഓടുകൂടി ഇരു ചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം മോങ്ങം - മൊറയൂർ സ്വദേശി മുഹമ്മദ് ശാഫി ( 25 ) മരണപെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം