കോട്ടക്കൽ ഗോപിനായർ അനുസ്മരണം ആചരിച്ചു

 

കോട്ടക്കൽ ഗോപിനായരുടെ രണ്ടാമത് അനുസ്മരണം പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്ററംബർ 29 ന് സമുചിതമായി ആചരിച്ചു. പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ശ്രീ. പി. എം. നാരായണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ്. പി.എം നീലകണ്ഠൻ സ്വാഗതം പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല അഡീഷ്യണൽ ചീഫ് ഫിസിഷ്യൻ ഡോക്ടർ കെ.മുരളീധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

കോട്ടക്കൽ ഗോപിനായരുടെ എളിമയായ ജീവിത ശൈലിയും ഉയർന്ന നിലവാരമുള്ള ചിന്തകളും പ്രവർത്തന ശൈലിയും മാതൃകയാക്കേണ്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ കെ.മുരളീധരൻ സൂചിപ്പിച്ചു. ഡോക്ടർ രമേശ് വാരിയർ ( ട്രസ്ററി കോട്ടക്കൽ ആര്യവൈദ്യശാല ), ഡോക്ടർ പി. ശ്രീകുമാർ ( ട്രസ്ററി കോട്ടക്കൽ ആര്യവൈദ്യശാല ), ശ്രീ. വി.ടി. വാസുദേവൻ, ശ്രീ. ഞായത്ത് ബാലൻ മാസ്ററർ , ശ്രീ. ശ്രീ വൽസൻ തിയ്യാടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കോട്ടക്കൽ ഗോപിനായരുടെ കഥകളി രംഗത്തെ പ്രവർത്തനത്ങ്ങളെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളെയും കുറിച്ച് പ്രഭാഷകർ ഓർമ്മപ്പെടുത്തി. സെക്രട്ടറി ടി. രാജീവ് നന്ദിയും പറഞ്ഞു. കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച കുചേലവൃത്തം കഥകളിയോടെ പരിപാടികൾ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം