
തണ്ണീർക്കോട്: വിമൺ ഇന്ത്യ മുവ്മെന്റ് തൃത്താലമണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി.കൂനംമൂച്ചി എം.എം ഇ എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി സംസ്ഥാനസമിതി അംഗം സൽമസ്വാലിഹ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷീബാനത്ത് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എസ്.പി അമീറലി വിഷയാവതരണം നടത്തി, മണ്ഡലം സെക്രട്ടറി ഹാജറാ അഷറഫ്, ജോയിൻ സെക്രട്ടറി വാഹിത, വൈസ് പ്രസിഡന്റ് ഷമീന, ട്രഷറർ ബരീറ എന്നിവർ സംസാരിച്ചു.