കൂറ്റനാട് ചാലിപ്പുറത്ത് സ്കൂട്ടർ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു


തൃത്താല ചാലിപ്പുറം കട്ടിൽമാടത്ത് സ്കൂട്ടർ അപകടത്തിൽ പത്ത് ക്ലാസ് വിദ്യാർത്ഥി മരിച്ചു. അത്താണിക്കൽ മുസ്തഫയുടെ മകൻ ഫാറൂഖ് (15) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് കട്ടിൽമാടം–മൈലാഞ്ചിക്കാട് റോഡിൽ ചാലിപ്പുറം നളന്ദ നഗറിൽ വെച്ച് ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് തെന്നിവീണ് അപകടമുണ്ടായി. തല വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫാറൂഖ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു.

അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അൻസിലിനെ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാഗലശ്ശേരി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം