
ഗോവയിലെ മനോഹർ പരിക്കർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 31-ാമത് സബ് ജൂനിയർ, സീനിയർ താങ്-ത നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പ്രതിനിധിയായി മത്സരിച്ച കൂറ്റനാട് സ്വദേശിനി ശ്രീദുർഗ്ഗ പി.ജെ വെങ്കല മെഡൽ നേടി.സബ് ജൂനിയർ 37 കിലോഗ്രാം പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയായ ശ്രീദുർഗ്ഗ, പരേതനായ ജനാർദ്ദനന്റെയും ഗീതയുടെയും മകളാണ്.യങ് ഇന്ത്യ മാർഷ്യൽ ആർട്സ് അക്കാദമിയിലെ കോച്ച് സുനിൽ കുമാർ ന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്.