തൃത്താല: തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കദീജ മൻസിൽ–ഇമ്പിച്ചി ബാവ റോഡ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. വാർഡ് മെമ്പർ വി.എസ്. ശിവാസ് സ്വാഗതം പറഞ്ഞു. പി.കെ. പ്രമേഷ് നന്ദി അറിയിച്ചു.
