
സംസ്ഥാന സർക്കാർ പി.എം ശ്രീയിൽ ഒപ്പിട്ടതിന് എതിരെ കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ജനബോധന യാത്ര നടത്തി.
കാഞ്ഞിരത്താണിയിൽ ജില്ല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ നൗഫൽ വെള്ളാളൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗം ഫൈസൽ തുറക്കൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര, സി.എം അലി, പത്തിൽ മൊയ്തുണ്ണി, അലി കുമരനെല്ലൂർ, സി.എം അബ്ദുൽ കാദർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.ഇ സാലിഹ്, കെ.പി സുധീർ, യാസർ കൊഴിക്കര, ജാഥ ഡയറക്ടർ എൻ.വി നസീമ നാസർ, ജാഥ കോ ഓർഡിനേറ്റർ റിയാസ് പറക്കുളം, കെ.സമദ്, ശിഹാബ് കൊള്ളന്നൂർ, എം.വി ഷഫീഖ്, കെ.സാബിത്ത്, അദീബ് മണ്ണാറപറമ്പ്, സാബിർ കുമരനെല്ലൂർ, ഫൈസൽ വാഫി, കെ.പി നവാസ്, എം.വി ഫാസിൽ, ഉവൈസ് തുടങ്ങിയവർ സംസാരിച്ചു.